Sunday, October 6, 2024
HomeNewsKeralaസ്വാശ്രയ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലാക്കിയത് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലാക്കിയത് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്

മെഡിക്കല്‍ മാനേജുമെന്റുകളുമായി ചര്‍ച്ച

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതി പുനസംഘടിപ്പിക്കാന്‍ മാസങ്ങളോളം വൈകിയതാണു സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം 6.30 ന് നിര്‍ണായ മെഡിക്കല്‍ ചര്‍ച്ച നടക്കും. ഇതിനിടെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കുമെന്ന സൂചനയുമുണ്ട്. കോടതി ജംബോ ഫീ റെഗുലേറ്ററി കമ്മിറ്റി കോടതി പിരിച്ചുവിട്ടത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കമ്മിറ്റി പുനസംഘടിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയാത്തതാണ് മെഡിക്കല്‍ പ്രവേശനം ഏറെ പ്രതിസന്ധിയിലാക്കിയത്. ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയ ഫീസ് അടിസ്ഥാനമാക്കി, ഇതിനു പുറമേ ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന ഫീസ് കൂടി നല്കാമെന്ന സത്യവാങ്മൂലവും വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങി ഈ വര്‍ഷത്തെ പ്രവേശന നടപടികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് കോടതി റദ്ദാക്കുകയും ഫീസ് പുനര്‍ നിര്‍ണയിക്കാന്‍ നിര്‍ദേശം നല്കിയതുമാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് എന്നത് നിലനില്കുകയില്ലെന്നു സ്വാശ്രയ മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. കോടതി വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫീസ് നിര്‍ണയിക്കാന്‍ കഴിയാത്ത സമിതി ഇനി ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെ ഫീസ് നിര്‍ണയം നടത്തുമെന്നാണ് ചോദ്യമാണ് മാനേജ്‌മെന്റുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. ഓരോ കോളജുകളുടേയും വരവുചെലവുകള്‍ വിശദമായി പരിശോധിച്ച് അതില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അതു പരിഹരിച്ച് ഫീസ് നിര്‍ണയം നടത്താന്‍ ദിവസങ്ങളോളം വേണ്ടിവരും. ഈ സാഹചര്യത്തില്‍ തിടുക്കത്തില്‍ ഫീസ് നിര്‍ണയം എന്നത് എത്രമാത്രം പ്രായോഗീകമെന്നാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്ന ചോദ്യം. അന്തിമ ഫീസ് ഘടന നിശ്ചയിക്കാതെ പ്രവേശന നടപടികള്‍ ഉണ്ടാകുന്നതില്‍ വിദ്യാര്‍ഥികളും ആശങ്കയിലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എത്ര തുകയാണ് അധികമായി വരുന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാത്തതാണ് ഇവരെ വലയ്ക്കുന്നത്. സര്‍ക്കാര്‍ ബോണ്ട് വ്യവസ്ഥയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മാനേജ്‌മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചതായാണ് സൂചന. ചുരുക്കത്തില്‍ ഇത്തവണയും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കോടതികയറി ഇറങ്ങുമെന്നു വ്യക്തം

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments