Sunday, October 6, 2024
HomeNewsKeralaസ്വാശ്രയ മെഡിക്കല്‍ ഫീസ് 5.85 ലക്ഷം രൂപ മുതല്‍ 7.19 ലക്ഷം രൂപ വരെ...

സ്വാശ്രയ മെഡിക്കല്‍ ഫീസ് 5.85 ലക്ഷം രൂപ മുതല്‍ 7.19 ലക്ഷം രൂപ വരെ ഫീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2019-20 വര്‍ഷത്തെ ഫീസ് നിശ്ചയിച്ചു. 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസാണ് ജസ്റ്റീസ് രാജേന്ദ്ര ബാബു അധ്യക്ഷനായ ഫീ റെഗുലേറ്റി കമ്മിറ്റി തീരുമാനിച്ചത്. ഇന്നലെയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ മെഡിക്കല്‍ കോളജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ ഈ ഫീസ് പ്രായോഗികമല്ലെന്നു മെഡിക്കല്‍ മാനേജ്മെന്റ് വ്യക്തമാക്കി. ആകെയുള്ള എംബിബിഎസ് സീറ്റുകളില്‍ 85 ശതമാനത്തില്‍ 5.85 ലക്ഷം രൂപ മുതല്‍ 7.19 ലക്ഷം രൂപവരെയാണ് ഫീസ്. 15 ശതമാനം വരുന്ന എന്‍ആര്‍ഐ സീറ്റില്‍ ഫീസില്‍ മാറ്റമില്ല. കഴിഞ്ഞ വര്‍ഷത്തെ 20 ലക്ഷം രൂപ തന്നെയായിരിക്കും ഇത്തവണയും 2018-19 വര്‍ഷത്തെ ഫീസ് ഘടനയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേസ് നില നില്‍ക്കുന്നതിനാല്‍ കോടതി വിധിക്കും വിധേയമായിരിക്കും ഇതില്‍ തീരുമാനമെന്ന് ഫീ റെഗുലേറ്ററി കമ്മിറ്റി വ്യക്തമാക്കി. ഇപ്പോള്‍ നിശ്ചയിച്ച ഫീസ് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments