സമാര: ലോകകപ്പ് ഫുട്‌ബോളിന്റെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയില്‍. ഇംഗ്ലണ്ട് ആധിപത്യം സ്ഥാപിച്ച കളിയില്‍ സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇംഗ്ലണ്ട് അമ്പതിയൊന്നാം മിനിറ്റിലാണ് ലീഡുയര്‍ത്തിയത്. ബോക്‌സിന്റെ പുറത്ത് നിന്ന് ലിങ്ഗാര്‍ഡ് നല്‍കിയ ക്രോസ് ഡെലി അലി ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.
മുപ്പതാം മിനിറ്റില്‍ ഹാരി മഗ്യൂറാണ് ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. വീണ്ടും സെറ്റ് പീസില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍.
ആഷ്‌ലി യങ് എടുത്ത കോര്‍ണര്‍ ബോക്‌സില്‍ ഉയര്‍ന്നു ചാടി വലയിലേക്ക് കുത്തിയിടുകയായിരുന്നു ലസ്റ്റര്‍ സിറ്റിയുടെ ഡിഫന്‍ഡറായ മഗ്യൂര്‍. ഗോളി റോബി ഓള്‍സന് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.
സെമിയില്‍ റഷ്യ- ക്രൊയഷ്യ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയിയെയാണ് ഇംഗ്ലണ്ട് നേരിടുക.