സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിലവാരമായ 33,600 രൂപയിലെത്തി. 4,200 രൂപയാണ് ഗ്രാമിന്റെ വില. ഏപ്രിൽ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 15 ദിവസംകൊണ്ട് പവന്റെ വിലയിൽ രണ്ടായിരം രൂപയാണ് വർധിച്ചത്. ഏപ്രിൽ ഏഴിന് പവന് 800 രൂപവർധിച്ച് 32,800 രൂപ നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണിയിലും സ്വർണവില വർധിക്കുകയാണ്. ഏഴുവർഷത്തെ ഉയർന്ന നിലവാരം ഭേദിച്ച് സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,750 ഡോളർ നിലവാരത്തിലെത്തി. ലോക്ക്ഡൗൺ കാരണം ജൂവലറികൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വാങ്ങുന്നതിനോ വിൽക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവസരമില്ല.