സൗദിയിൽ 6 മലയാളികൾ കൂടി മരിച്ചു : ഇന്ന് 3379 പേർക്ക് കോവിഡ്

0
55

സൗദിയിൽ ഇന്ന് 3379 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സൗദിയിൽ ഇന്ന് 3379 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 157612 ആയി. 2213 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 101130 ആയി. ഇന്ന് 37മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1267 ആയി.

സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ചു മലയാളികള്‍ മരിച്ചു.

ദമ്മാമില്‍ മൂന്നും റിയാദിലും മക്കയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ സൌദിയില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം 82 ആയി.
കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം വീട്ടില്‍ സുനില്‍ കുമാര്‍ 43 വയസ്സ്, തൃശ്ശൂര്‍ ഇഞ്ചമുടി സ്വദേശി കരീപ്പറമ്പില്‍ വീട്ടില്‍ മോഹനദാസന്‍ 67 വയസ്സ്, മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി കുളപുറത്തിങ്കല്‍ വീട്ടില്‍ സത്യാനന്തന്‍ 61 വയസ്സ് എന്നിവരാണ് ഇന്ന് ദമ്മാമില്‍ മരിച്ചത്. മൂന്ന് പേരും കോവിഡ് രോഗലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുകയായിരുന്നു.
കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങൽ ഷൈജൽ റിയാദിൽ വെച്ചാണ് മരിച്ചത്. 35 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. വിവിധ ആരോഗ്യ പ്രയാസങ്ങള്‍ വര്‍ധിച്ചതോടെയാണ് മരണം. മലപ്പുറം പാണ്ടിക്കാട് മുടിക്കോട് സ്വദേശി മദാരി പുതുവീട്ടിൽ അബ്ദുൽ കരീമാണ് മക്കയില്‍ മരിച്ചത്. 60 വയസ്സായിരുന്നു. മക്കയിലെ നൂർ ഹോസ്പിറ്റലിൽ വെച്ച് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 15 ദിവസത്തോളമായി നൂർ ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു.

Leave a Reply