Monday, July 1, 2024
HomeNRISAUDIസൗദി അറേബ്യായിൽ കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു

സൗദി അറേബ്യായിൽ കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു

സൗദി അറേബ്യയിൽ കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു.

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു. ഞായറാഴ്‍ച 2,504 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,50,920 ആയി. 3,517 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,97,735 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേർ മരിച്ചു. ആകെ മരണസംഖ്യ 2,486 ആയി. റിയാദ്​ (8), ജിദ്ദ (1), മക്ക (5), മദീന (1), ഹുഫൂഫ്​ (2), ത്വാഇഫ്​ (6), ബുറൈദ (2), ഹഫർ അൽബാത്വിൻ (2), അൽഖർജ്​ (3), മഹായിൽ (1), വാദി ദവാസിർ (1), ബീഷ (1), അബൂഹരീഷ്​ (1), അൽഖുവയ്യ (3), ഹുറൈംല (1), അൽദായർ (1) എന്നിവിടങ്ങളിലാണ്​ മരണം സംഭവിച്ചത്​. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്​ 50,699 പേരാണ്​. ഇവരിൽ 2180 പേരുടെ നില ഗുരുതരമാണ്​.

പുതിയ രോഗികൾ: റിയാദ്​ 178, ജിദ്ദ 177, ഹുഫൂഫ്​ 163, മക്ക 144, മുബറസ്​ 125, ത്വാഇഫ്​ 118, ഹഫർ അൽബാത്വിൻ 102, ദമ്മാം 101, ഖമീസ്​ മുശൈത്ത്​ 92, മദീന 57, തബൂക്ക്​ 56, ബുറൈദ 53, അൽഖർജ്​ 53, സബ്​ത്​ അൽഅലയ 52, യാംബു 47, ഹാഇൽ 44, നജ്​റാൻ 44, അഹദ്​ റുഫൈദ 40, ഖുലൈസ്​ 38, വാദി ദവാസിർ 35, സബ്​യ 30, മഹായിൽ 29, ജീസാൻ 29, ഉനൈസ 24, തുർബ 24, ബെയ്​ഷ്​ 20, അൽഖൂസ്​ 19, ഖത്വീഫ്​ 19, അറാർ 19, അബഹ 18, മജാരിദ 16, റാസതനൂറ 16, റഫ്​ഹ 16, അൽനമാസ്​ 15, നാരിയ 15, ദഹ്​റാൻ 19, അൽസഹൻ 14, റിജാൽ അൽമ 14, ബെയ്​ഷ്​ 13, അൽഹായ്​ത 13, ഹറജ 12, ജുബൈൽ 12, അബൂഅരീഷ്​ 12, ശറൂറ 12, അൽജഫർ 11, ഖോബാർ 11, അൽഅയ്​ദാബി 11, അബ്​ഖൈഖ്​ 10, സാംത 10, അൽറയ്​ത്​ 9, ബലസ്​മർ 8, ഖഫ്​ജി 8, അൽഅയൂൺ 7, സകാക 7, ബുഖൈരിയ 7, റനിയ 7, തുവാൽ 7, അഖീഖ്​ 6, റിയാദ്​ അൽഖബ്​റ 6, അൽഖുർമ 6, മൈസാൻ 6, ഖിയ 6, ബാറഖ്​ 6, ഫർസാൻ 6, ബദർ അൽജനൂബ്​ 6, മജ്​മഅ 6, സുലയിൽ 6, ബൽജുറഷി 5, ഖിൽവ 5, അൽറസ്​ 5, അയൂൺ അൽജുവ 5, ഹുത്ത ബനീ തമീം 5, ഹുറൈംല 5, ശഖ്​റ 5, അൽവജ്​ഹ്​ 5, അൽഉല 4, വാദി ബിൻ ഹഷ്​ബൽ 4, അൽബഷായർ 4, തബാല 4, തത്​ലീത്​ 4, സഫ്​വ 4, ബഖഅ 4, ദവാദ്​മി 4, അൽഖുറ 3, അൽഅസിയാഹ്​ 3, മിദ്​നബ്​ 3, ദരീയ 3, ഖുസൈബ 3, അൽമുവയ്യ 3, ഉമ്മു അൽദൂം 3, സറാത്​ ഉബൈദ 3, മുലൈജ 3, ഉറൈറ 3, ഫൈഫ 3, അഹദ്​ അൽമസറഹ 3, റാബിഗ്​ 3, ഖുബാഷ്​ 3, ജദീദ അറാർ 3, സുൽഫി 3, റഫാഇ അൽജംഷ്​ 3, അൽബാഹ 2, അൽഅയ്​സ്​ 2, നബാനിയ 2, അൽഖുവാര 2, അൽമദ്ദ 2, ദഹ്​റാൻ അൽജനൂബ്​ 2, അൽബത്​ഹ 2, ഖുറയാത്​ അൽഉലയ 2, ദബീയ 2, അൽഗസല 2, മൗഖഖ്​ 2, സമീറ 2, അൽമുവസം 2, ദമാദ്​ 2, അദം 2, ഹബോന 2ഏ ദറഇയ 2, ദുബ 2, മൻദഖ്​ 1, ദൂമത്​ അൽജൻഡൽ 1, തബർജൽ 1, വാദി അൽഫറഅ 1, ഹനാഖിയ 1, ബദർ 1, മഹദ്​ അൽദഹബ്​ 1, അൽബദാഇ 1, ഖുറയാത്​ 1, മുസൈലിഫ്​ 1, ഖുൻഫുദ 1, നമീറ 1, അൽഖറഇ 1, അൽമഹാനി 1, അൽഫർഷ 1, അൽഫേരി 1, അൽഷനൻ 1, സുലൈമി 1, ദർബ്​ 1, അൽഅർദ 1, അൽദായർ 1, അ​ൽലെയ്​ത്​ 1, അഫീഫ്​ 1, അൽഖസ്​റഅ 1, ഹുത്ത സുദൈർ 1, തുമൈർ 1, ഹഖ്​ൽ 1.

ന്യുമോണിയ ബാധിച്ച് മലപ്പുറം സൗദി അറേബ്യയിൽ മരിച്ചു
റിയാദ്: ന്യുമോണിയ ബാധിച്ച് മലപ്പുറം സൗദി അറേബ്യയിൽ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി ഹനീഫ അഹമ്മദ് (60) ആണ് അസീറിനടുത്ത് ഹറജയിൽ മരിച്ചത്. ന്യുമോണിയ മൂർഛിച്ചതിനെ തുടർന്ന് ശനിയാഴ്ച ഹറജ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 27 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹം ഹറജയിലെ ഒരു ഹോട്ടലിൽ സഹോദരൻ മുജീബിനൊപ്പം ജോലി ചെയ്തുവരികയായിരുന്നു.

അസീർ പ്രവാസി സംഘം ഹറജ യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: ജസീന. മക്കൾ: ഹന്ന, ഹാദി. ഹറജ സിവിൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം അസീറിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി അസീർ പ്രവാസി സംഘം പ്രവർത്തകരായ സുധീരൻ ചാവക്കാടും നൂറുദ്ദീൻ ചെങ്ങമനാടും രംഗത്തുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments