Monday, January 20, 2025
HomeLatest Newsസൽമാന് തിരിച്ചടി, ജഡ്ജിക്ക് സ്ഥലംമാറ്റം ; ജാമ്യാപേക്ഷയിൽ വിധി വൈകാൻ സാധ്യത

സൽമാന് തിരിച്ചടി, ജഡ്ജിക്ക് സ്ഥലംമാറ്റം ; ജാമ്യാപേക്ഷയിൽ വിധി വൈകാൻ സാധ്യത

ജോ​ധ്പു​ർ: കൃ​ഷ്ണ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടിയ കേ​സി​ൽ ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ന​ട​ൻ സ​ൽ​മാ​ൻ ഖാന് തിരിച്ചടി. സൽമാ​ൻ കു​റ​ച്ചു​ദി​വ​സം​ കൂ​ടി ജ​യി​ലി​ൽ കഴിയേണ്ടിവരുമെന്നാണ് സൂചന. സൽമാൻ ഖാന്റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്ന സെഷൻസ് ജഡ്ജിയെ മാറ്റിയതോടെയാണ് സൽമാന്റെ ജാമ്യം അനിശ്ചിതത്വത്തിലായത്. ജഡ്ജി സ്ഥലംമാറിയതോടെ ജാമ്യാപേക്ഷയിൽ വിധി വൈകിയേക്കുമെന്ന് റിപ്പോർട്ടുണ്ട്.

സൽമാന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി ജഡ്ജി രവീന്ദ്രകുമാർ ജോഷിയാണ് പരി​ഗണിച്ചത്. ഹർജിയിൽ കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. കേസിൽ ഇന്ന് വിധി പറയാൻ കോടതി മാറ്റുകയും ചെയ്തു. ഇതിനിടെയാണ് രവീന്ദ്രകുമാർ ജോഷി അടക്കം സെ​ഷ​ൻ​സ്, ജി​ല്ലാ ജ​ഡ്ജി​മാ​രെ സ്ഥ​ലം മാ​റ്റി​ ഉത്തരവ് വന്നത്. 87 ജി​ല്ലാ ജ​ഡ്ജി​മാ​ർ​ക്കൊ​പ്പ​മാ​ണ് സെ​ഷ​ൻ​സ് ജ​ഡ്ജ് ര​വീ​ന്ദ്ര കു​മാ​ർ ജോ​ഷി​യെ​യും രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി സ്ഥ​ലം മാ​റ്റി​യ​ത്.

1998 ഒ​ക്ടോ​ബ​റി​ൽ കൃ​ഷ്ണ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി കൊ​ന്നു​വെ​ന്ന കേ​സി​ൽ സ​ൽ​മാ​ൻ ഖാ​ന് വിചാരണ കോടതി അ​ഞ്ച് വ​ർ​ഷം ത​ട​വ് വി​ധി​ച്ചി​രു​ന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ ജോധ്പൂർ സെൻട്രൽ ജയിലിൽ തടവിലാണ് സൽമാൻ. ജയിലിലെ രണ്ടാം നമ്പർ ബാരക്കിൽ 106 ആം നമ്പർ തടവുകാരനാണ് സൽമാൻ ഇപ്പോൾ. കേസിൽ കൂ​ട്ടു​പ്ര​തി​ക​ളാ​യ സെ​യ്ഫ് അ​ലി ഖാ​ൻ, ത​ബു, നീ​ലം, സോ​ണാ​ലി ബി​ന്ദ്ര എ​ന്നീ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ​യും പ്ര​ദേ​ശ​വാ​സി​യാ​യ ദു​ഷ്യ​ന്ത് സിം​ഗ് എ​ന്ന​യാ​ളെ​യും സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ വിചാരണ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments