Saturday, November 23, 2024
HomeNRIGulfഹജ്ജ് കര്‍മങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവുന്നു

ഹജ്ജ് കര്‍മങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവുന്നു

കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ ഏഴിന് പുറപ്പെടും

ജിദ്ദ: ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടനങ്ങളില്‍ ഒന്നായ ഹജ്ജ് കര്‍മങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നു.അടുത്ത മാസം നാലു മുതലാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ആളുകള്‍ ഹജ്ജ് കര്‍മത്തിനായി സൗദി അറേബ്യയിലെ മപുണ്യഭൂമിയിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സംഘവും ജൂലൈ ആദ്യവാരംതന്നെ സൗദിയിലേക്ക് എത്തിത്തുടങ്ങും. ബംഗ്ലാദേശില്‍ നിന്നുള്ള സംഘമാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ഈ വര്‍ഷം ആദ്യമെത്തുന്ന സംഘം. കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ ഏഴിനുകരിപ്പൂരില്‍ നിന്നും പുറപ്പെടും.പതിനാലിനാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളും മദീനയിലേക്കാണ്. തീര്‍ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളോടെയും പതിനാല് ലോഞ്ചുകള്‍ ടെര്‍മിനലില്‍ തയ്യാറാണ്. പ്രതിരോധ കുത്തിവെപ്പ് നല്‍കാനും, രോഗികള്‍ക്ക് ചികിത്സ നല്‍കാനും വിപുലമായ സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘത്തില്‍ 420 പേരാണുള്ളത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ജൂലൈ നാലിന് പുലര്‍ച്ചെ ഇന്ത്യന്‍ സംഘം മദീനയിലെത്തും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments