Saturday, November 23, 2024
HomeMoviesMovie Newsഹാട്രിക് വിജയത്തിനൊരുങ്ങി കണ്ണൻ താമരക്കുളവും ഉണ്ണി മുകുന്ദനും,ചാണക്യതന്ത്രം  മെയ് 3ന് തിയറ്ററുകളിലേക്ക്

ഹാട്രിക് വിജയത്തിനൊരുങ്ങി കണ്ണൻ താമരക്കുളവും ഉണ്ണി മുകുന്ദനും,ചാണക്യതന്ത്രം  മെയ് 3ന് തിയറ്ററുകളിലേക്ക്

ആടുപുലിയാട്ടം,അച്ചായൻസ് എന്ന സൂപ്പർ ഹിറ്റുകൾക്ക് ശേഷം കണ്ണൻ താമരക്കുളവും മാസ്റ്റർ പീസ്, ബഗമതി, ഇര എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഉണ്ണി മുകുന്ദനും ഒരുമിക്കുന്ന ചാണക്യതന്ത്രം
മെയ് 3ന് തിയറ്ററുകളിലേക്ക്.   തികച്ചും റൊമാൻ്റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന  ചിത്രത്തില്‍ ഉണ്ണിയെ കൂടാതെ അനൂപ് മേനോന്‍, ശിവദ, ശ്രുതി രാമചന്ദ്രന്‍ എന്നിവരും  പ്രധാന വേഷത്തിലെത്തുന്നു.
അര്‍ജുന്‍ റാം മോഹന്‍ എന്ന ക്രിമിനോളജിസ്റ്റിനെ കൂടാതെ  ഉണ്ണിയുടെ നാലു  ഗെറ്റപ്പ് ചെയ്ഞ്ചുകള്‍ സിനിമയുടെ പ്രത്യേകതയാണ്. അതില്‍ തന്നെ ഒരു പെണ്‍വേഷവും ഉണ്ണി ചെയ്യുന്നു.  ഇതിനോടകം തന്നെ ഉണ്ണിയുടെ പെണ്‍വേഷവും ഫീമെയില്‍ മേക്കിംഗ് വീഡിയോയും ഒഫീഷ്യൽ ട്രെയിലറുമെല്ലാം യൂട്യൂബിലും സോഷ്യൽ മീഡിയകളിലും തരംഗമായി കഴിഞ്ഞു. അച്ചായന്‍സിലെ അനുരാഗം പുതുമഴ പോലെ എന്ന പാട്ടിനു ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും പാട്ട് പാടുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇവയെല്ലാം പ്രേക്ഷകർക്ക് ആകാംഷ നൽകുന്നവയാണ്. സിനിമ യുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ചെയ്ത സിനിമകളെല്ലാം ഹിറ്റ് ലിസ്റ്റില്‍ കയറിയ കണ്ണന്‍ താമരക്കുളത്തിന്റെ സിനിമാ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവാകും ചാണക്യതന്ത്രം. മിറക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍  നിര്‍മിക്കുന്ന ചിത്രം  ഉള്ളാട്ടില്‍ വിഷല്‍ മീഡിയാസ് ആണ്  വിതരണത്തിന് എത്തിക്കുന്നത്.
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ കണ്ണന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ആടുപുലിയാട്ട’ത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് തന്നെയാണ് ചാണക്യതന്ത്രത്തിനും തിരക്കഥ എഴുതിയിരിക്കുന്നത്.
സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍,  സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍ ,നിയാസ് , ശരണ്യ ആനന്ദ്, റോഷ്ന, എയ്ഡ പാറയ്ക്കല്‍, ബിജു പാപ്പന്‍, കലാഭവന്‍ റഹ്മാന്‍,ബാലാജി,  പത്മനാഭന്‍ തലശ്ശേരി , റ്റോഷ്, ഷഫീഖ്, ബേബി ജാനകി, ബേബി അലീഷ നസ്രിന്‍, ബേബി അമീഷ നസ്രിന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്.
സുനിത സുനിൽ
RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments