ബുലന്ദ് ഷെഹരിന് അടുത്ത് ആനന്ദ് വിഹാറിലെ ഹിന്ദുമത വിശ്വാസിയായി രവിശങ്കർ അർബുദ ബാധയെത്തുടർന്ന് മരണപ്പെട്ടിരുന്നു. ബന്ധുക്കൾ ശവസംസ്ക്കാരത്തിന് എത്താത്തതിനെ തുടർന്ന് സമീപത്തെ മുസ്ലിം യുവാക്കൾ എത്തി മൃതദേഹം തോളിലേറ്റി രാമനാമം ജപിച്ച് അടക്കം ചെയ്തതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ മതമൈത്രിയുടെ സന്ദേശം നൽകിയിരിക്കുന്നത്.
വർഗ്ഗീയ ഏറ്റുമുട്ടലുകൾക്ക് കുപ്രസിദ്ധി നേടിയ സ്‌ഥലമാണ് ബുലന്ദ് ഷെഹർ. എന്നാൽ നന്മയുടെ വലിയൊരു പാഠം പകർന്ന് നൽകുകയാണ് ബുലന്ദ് ഷെഹാറിലെ ഒരുപറ്റം യുവാക്കൾ.
https://twitter.com/SalmanNizami_/status/1244175829707284480?s=20