മധ്യപ്രദേശിലെ ഗുണയിൽ ദളിത് കുടുംബം പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത് ഉപജീവനം നടത്തി വരികയായിരുന്ന സ്ഥലം ഒരു കോളേജിനായി സർക്കാർ ഏറ്റെടുത്തു. കുടിയൊഴിപ്പിക്കാൻ വന്ന അധികരികളോട് വിളവെടുക്കാൻ സമയമായി അതിനുള്ള സാവകാശം നൽകണമെന്നും അവർ കേണപേക്ഷിച്ചു.

പക്ഷെ അധികാരികൾ ബുൾഡോസർ കൃഷിഭൂമിയിലേക്ക് ഇറക്കി കൃഷി നശിപ്പിക്കാൻ തുടങ്ങി . തടയാൻ ശ്രമിച്ചപ്പോൾ ലാത്തി അടി കൊള്ളേണ്ടി വരുകയായിരുന്നു.
തങ്ങളുടെ അധ്വാന ഫലം നശിപ്പിക്കപ്പെടുന്നത് കണ്ട ഭാര്യയും ഭർത്താവും കുടിലിൽ വെച്ചിരുന്ന കീടനാശിനി എടുത്ത് കഴിച്ചു. കുട്ടികൾ കണ്ട് അലറി കരഞ്ഞു.

സംഭവം വിവാദമായതോടെ ജില്ല മജിസ്ട്രേറ്റിനേയും എസ്പിയേയും സ്ഥാനത്ത് നിന്ന് നീക്കി. ദന്പതികളെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് നടപടി.
സംഭവത്തിൽ വിമശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത്തരം അനീതികൾക്കെതിരെ കൂടിയാണ് പോരാട്ടമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ മനുഷ്യത്വ രഹിതമായ നടപടിയാണ് ഗുണയിൽ കണ്ടതെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് പ്രതികരിച്ചു. അതേ സമയം സംഭവം ദൗർഭാഗ്യകരമെന്ന് പറഞ്ഞ ബിജെപി എംപി ജോതിരാദിത്യ സിന്ധ്യ കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും ട്വിറ്ററിൽ കുറിച്ചു.