ഹെര്‍ണാണ്ടസ് അപ്പൂപ്പന് വയസ് 121, ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യന്‍: ഇപ്പോഴും കൃഷിയിലും കോഴി വളര്‍ത്തലിലും സജീവം

0
25

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് കരുതുന്നയാള്‍ മെക്സിക്കോയില്‍. 121 വയസ് പ്രായമുള്ള അപ്പൂപ്പന് പേര് മാന്വല്‍ ഗാര്‍സ്യ ഹെര്‍ണാണ്ടസ്. ഇപ്പോഴും കൃഷിയിലും കോഴി വളര്‍ത്തലിലും സജീവം. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് 1896 ഡിസംബര്‍ 24ന് ആണ് ജനനം.

ഇതുവരെ ഗിന്നസ് വേള്‍ഡ്‍ അധികൃതരെ തന്‍റെ പ്രായം അറിയിക്കാനൊന്നും ഹെര്‍ണാണ്ടസ് തുനിഞ്ഞിട്ടില്ല. ഹെര്‍ണാണ്ടസിന്‍റെ പ്രായം ശരിയാണെങ്കില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും പ്രായമുള്ളയാളെക്കാള്‍ എട്ട് വയസ് എങ്കിലും ഇദ്ദേഹത്തിന് കൂടുതല്‍ കാണും.

ഇത്രയും വര്‍ഷത്തിനിടയില്‍ രണ്ട് കാര്യങ്ങളിലാണ് ഹെര്‍ണാണ്ടസിന് കുറ്റബോധം തോന്നുന്നത്. ഒന്ന്, ചെറിയ പ്രായത്തില്‍ നഷ്‍ടമായ പിതാവിനെ കാണാനില്ല, രണ്ട്, ശാരീരിക അധ്വാനം ഉള്ള ജോലികള്‍ ചെയ്യാനാകില്ല.

കൗബോയ് തൊപ്പിയും പതിയെ ഉള്ള നടപ്പും ശീലമാക്കിയ അപ്പൂപ്പന്‍ പറയുന്നത് അനുസരിച്ച് 80 വയസ് പിന്നിട്ടശേഷം അദ്ദേഹത്തിന് ഒരു വയസുപോലും കൂടിയിട്ടില്ല.

Leave a Reply