Friday, July 5, 2024
HomeSportsCricketഹെലിക്കോപ്റ്റര്‍ ഷോട്ടുമായി ധോണി കസറി, ബംഗളൂരുവിനെതിരേ സൂപ്പര്‍ കിങ്ങ്സിന് വിജയം

ഹെലിക്കോപ്റ്റര്‍ ഷോട്ടുമായി ധോണി കസറി, ബംഗളൂരുവിനെതിരേ സൂപ്പര്‍ കിങ്ങ്സിന് വിജയം

ബംഗളൂരു: ധോണിയുടെയും അമ്പാട്ടി റായിഡുവിന്റെയും മികച്ച ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന് ജയം. ചെന്നൈ സൂപ്പര്‍ കിങ്ങ്സിന് അഞ്ചു വിക്കറ്റിനാണ് ജയിച്ചത്. മുന്നില്‍ നിന്ന് നയിച്ച ധോണിയാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ബാംഗ്ലൂരിന് വിജയിക്കാമായിരുന്നെങ്കിലും അമ്പാട്ടി റായിഡുവിന്റെയും ധോണിയുടെയും ബാറ്റിങ്ങാണ് കളിയുടെ ഗതി മാറ്റിയത്.
ടോസ് നേടിയ ചെന്നൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടായിരുന്നു ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങിയത്. ബാംഗ്ലൂരില്‍ മനന്‍ വോറക്ക് പകരം പവന്‍ നേഗിയും ക്രിസ് വോക്സിന് പകരം കോളിന്‍ ഡി ഗ്രാന്‍ഡോമുമാണ് കളത്തിലിറങ്ങിയത്. ചെന്നൈ നിരയില്‍ കരണ്‍ ശര്‍മ്മ, ഡു പ്ലസി എന്നിവര്‍ക്ക് പകരം ഇമ്രാന്‍ താഹിറും ഹര്‍ഭജന്‍ സിങ്ങും കളത്തിലിറങ്ങി. ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ബാംഗ്ലൂര്‍ 200 റണ്‍സ് കടക്കില്ലെന്ന കണക്കു കൂട്ടലിലായിരുന്നു.
പക്ഷെ അവസാന ഓവറുകളില്‍ മന്‍ദീപ് അടിച്ച് തകര്‍ത്തതോടെയാണ് സ്‌കോര്‍ 200 പുറത്തെത്തിയത്. കോഹ്ലിയുടെ വിക്കറ്റ് വേഗത്തില്‍ നഷ്ടമായെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കരുത്തിലായിരുന്നു ബാംഗ്ലൂര്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഡിവില്ലേഴ്സും ഡീ കോക്കും ചേര്‍ന്ന് 103 റണ്‍സാണ് അടിച്ചു കൂട്ടിയത്.

ബ്രാവോ റിട്ടേണ്‍ ക്യാച്ചിലൂടെയായിരുന്നു ഡീ കോക്കിനെ പുറത്താക്കിയത്. ചെന്നൈ നിരയില്‍ ഇമ്രാന്‍ താഹിര്‍, ഡ്വെയിന്‍ ബ്രാവോ, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാട്സണും, വില്ലിങ്ങും, ജഡേജയും രണ്ടക്കം കാണാതായ പുറത്തായതോടെ ചെന്നൈ പ്രതിരോധത്തിലായി. 11 റണ്‍സുമായി റൈനയും പുറത്തായി. 82 റണ്‍സുമായി അമ്പാട്ടി റായിഡു മികച്ച ബാറ്റിങ്ങ് പുറത്തെടുത്തു. ബാംഗ്ലൂര്‍ താരങ്ങളുടെ മികച്ച ബാറ്റിങ്ങിന്റെ കരുത്തില്‍ ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ നേടാനായത്. ഡീക്കോക്കും ഡിവില്ലേഴ്സുമാണ് ബാംഗ്ലൂര്‍ നിരയില്‍ തകര്‍പ്പന്‍ ബാറ്റിങ്ങ് പുറത്തെടുത്തത.്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments