Sunday, October 6, 2024
HomeNewsഹൈറേഞ്ച് സംരക്ഷണസമിതി ഉപവാസം സംഘടിപ്പിച്ചു

ഹൈറേഞ്ച് സംരക്ഷണസമിതി ഉപവാസം സംഘടിപ്പിച്ചു

കട്ടപ്പന:ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണസമിതി ഉപവാസം സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭാ മിനി സ്റ്റേഡിയത്തിൽ നടത്തിയ ഉപവാസം മുൻ ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു

കർഷകരെയും കാർഷിക മേഖലയെയും ദ്രോഹിച്ച് ഒരുസർക്കാരിന് നിലനിൽക്കാനാവില്ലെന്ന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പറഞ്ഞു. ഉടനടി പരിഹാരമുണ്ടായില്ലെങ്കിൽ സമരങ്ങൾ കൂടുതൽ തീവ്രമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. കാർഷിക മേഖലയും ടൂറിസ്റ്റ് മേഖലയും രണ്ടായി കാണണം ടൂറിസ്റ്റ് മേഖലകളിൽ നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ കൂടിയാലോചനകളിലൂടെ അത് നടപ്പാക്കണമെന്നും വാണിജ്യസ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കം ഒന്നിച്ചുനിന്ന് ചെറുക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു.

രക്ഷാധികാരി ആർ.മണിക്കുട്ടൻ അധ്യക്ഷനായി. ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ ജോസ് പ്ലാച്ചിക്കൽ, ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, സി.കെ.മോഹനൻ, കെ.കെ.ദേവസ്യാ, കെ.വി.വി.ഇ.എസ്.ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ഫാ.മാത്യു തറമുട്ടം, ഫാ.തോമസ് നെച്ചുകാട്ട്, പി.കെ.ഗോപി, തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments