Pravasimalayaly

1.70 ലക്ഷം കോടിയുടെ പാക്കേജുമായി കേന്ദ്രം

രാജ്യത്തെ ലോക്ക് ഡൌൺ മൂലം ജനങ്ങൾക്ക് ഉണ്ടായ പ്രതിസന്ധി പരിഹരിക്കുവാൻ കേന്ദ്രസർക്കാർ 1.70 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.

രാജ്യത്തെ 80 കോടി പാവപ്പെട്ടവർക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പ് സൗജന്യമായി നൽകുo. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് ഇത് നൽകുക

ആരോഗ്യ മേഖലയിലെ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭ്യമാക്കും.

മൂന്ന് മാസത്തേയ്ക്ക് അരിയോടൊപ്പം ഒരുകിലോ പയർ വർഗ്ഗവും ലഭ്യമാക്കും. തൊഴിലുറപ്പ് വേതനം കൂട്ടും. ജൻ ധൻ ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും കർഷകർക്കും ധനസഹായം നൽകും. രാജ്യത്തെ ഒരാൾ പോലും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു

Exit mobile version