10 ദിവസത്തിനിടെ 30000 രോഗികൾ : മരണഭീതിയിൽ ആഫ്രിക്ക

0
83

സൗത്ത് ആഫ്രിക്ക

10 ദിവസങ്ങൾ കൊണ്ട് ആഫ്രിക്കയിലെ 54 രാജ്യങ്ങളിലെ 30000 ആളുകൾക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. 1374 പേരാണ് ഇതുവരെ ആഫ്രിക്കയിൽ മരണപ്പെട്ടത്. പോഷക ആഹാരക്കുറവും എച്ച് ഐ വി സാന്നിധ്യവും ആഫ്രിക്കയിൽ കൊറോണ വ്യാപനം ത്വരിത ഗതിയിൽ ആകുമെന്ന് ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പ് നൽകി. ആശുപത്രികളോ ഗുരുതര രോഗം നേരിടുന്നവരെ പ്രവേശിപ്പിക്കാൻ വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചാൽ ഒരു കോടി പേർക്ക് കോവിഡ് ഉണ്ടാവാനുള്ള സാധ്യതയാണുള്ളത്. മുൻകരുതൽ ശക്തമാക്കുവാനുള്ള നടപടി സ്വീകരിക്കാൻ ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പ് നൽകി.

ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. നാലായിരത്തിലധികം പേർക്ക് ഇവിടെ കൊറോണ സ്‌ഥിരീകരിച്ചു. മൊറോക്കയിൽ 3897 പേർക്കും അൾജീരിയയിൽ 3256 പേർക്കും കൊറോണ സ്‌ഥിരീകരിച്ചു

Leave a Reply