Pravasimalayaly

’10 രൂപ ടിക്കറ്റ് യാത്ര നിര്‍ത്തും, ആര്‍ക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാന്‍ പാടില്ല’: മന്ത്രി ഗണേഷ് കുമാര്‍

Switch skinKeralabhooshanam DailyMenuSearch for Home|NEWS|BREAKING NEWSBREAKING NEWSKERALA’10 രൂപ ടിക്കറ്റ് യാത്ര നിര്‍ത്തും, ആര്‍ക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാന്‍ പാടില്ല’: മന്ത്രി ഗണേഷ് കുമാര്‍ന്യൂസ് ഡെസ്ക് Send an emailJanuary 18, 2024 1,021 Less than a minuteതിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെ ഉന്നമിട്ട് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഒളിയമ്പ്. ആര്‍ക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാന്‍ പാടില്ലെന്നും താന്‍ അങ്ങനെ ചെയ്യില്ലെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.10 രൂപ ടിക്കറ്റ് യാത്ര തുടരില്ല. ആളു കയറാന്‍ വേണ്ടി നടപ്പാക്കിയെന്നാണ് എം ഡി പറഞ്ഞത്. എന്നാല്‍ വന്ദേ ഭാരതില്‍ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ ആള് കയറുന്നതെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.കാണിയ്ക്ക ഇടുന്ന പണം സ്വന്തം പോക്കറ്റില്‍ നിന്നാകണം. വല്ലവരുടെയും തേങ്ങയെടുത്ത് ഗണപതിക്ക് അടിച്ചിട്ട് എന്നെ രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണെന്നും മന്ത്രി പറഞ്ഞു. ഡീസല്‍ വണ്ടികള്‍ പൂര്‍ണ്ണമായും നിര്‍ത്താനാകില്ല. ഊഹ കണക്ക് പറ്റില്ല.സര്‍ക്കാരിന്റെ പണം പോകുന്ന ഒരു കാര്യവും താന്‍ ചെയ്യില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Exit mobile version