റഷ്യയുടെ മിസൈലാക്രമണത്തില്‍ യുക്രൈനിലെ കാര്‍കീവിലില്‍ 10 മരണം

0
501

യുക്രൈനില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കാര്‍കീവിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിന്റെ വിവിധ 10 സ്ഥലങ്ങളില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈന്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷമായി ബുദ്ധിമുട്ടുന്ന യുക്രൈന്‍ ജനതയെ സംരക്ഷിക്കാനാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ യുക്രൈന്‍ അംബാസിഡര്‍ അവകാശപ്പെട്ടു. യുക്രൈനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യന്‍ അംബാസിഡര്‍ പറഞ്ഞു.

എന്നാല്‍ ലോകം യുക്രൈയ്ന്‍ ജനതയ്‌ക്കൊപ്പമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടേത് നീതികരിക്കാനാകാത്ത നടപടിയാണെന്നും ഈ ആക്രമണം വരുത്തുന്ന ജനങ്ങളുടെ ജീവഹാനിയ്ക്കും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദിയെന്നും ബൈഡന്‍ പറഞ്ഞു.റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. യുക്രെയ്‌നിലെ ജനങ്ങള്‍ക്കൊപ്പമാണ് എല്ലാവരുടെയും പ്രാര്‍ഥന. യുദ്ധം തെരഞ്ഞെടുത്തത് റഷ്യയാണ്. ഈ നടപടി റഷ്യയെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply