പാലക്കാട്: പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നു പത്തരലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഓഫീസ് അസിസ്റ്റന്റിന്റെ പക്കല്‍ നിന്ന് 2. 4ലക്ഷം രൂപയും രണ്ട് ഷാപ്പ് ലൈസന്‍സികളുടെ പക്കല്‍ നിന്ന് ആറ് ലക്ഷവും കണ്ടെടുത്തു. കള്ള് ഷാപ്പ് ലൈസന്‍സ് പുതുക്കലിന് കോഴ നല്‍കാനെത്തിച്ച പണമാണ് കണ്ടെത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു.
ഇന്ന് രാവിലെ മുതലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. കള്ള് ഷാപ്പ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോഴപ്പണം ആവശ്യപ്പെടുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയായിരുന്നു വിജിലന്‍സിന്റെ പരിശോധന. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഉള്‍പ്പടെ മൂന്നാളുകളില്‍ നിന്നാണ് പത്ത് ലക്ഷത്തിലധികം കോഴപ്പണം കണ്ടെത്തിയത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന തുടരുമെന്ന് വിജിലന്‍സ് അറിയിച്ചു.