Pravasimalayaly

100 കോടിവാഗ്ദാനം; ‘ആരോപണം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും’, മുഖ്യമന്ത്രിയെ കണ്ട് വിശദമായ കത്ത് നല്‍കാന്‍ തോമസ് കെ തോമസ്

എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന തോമസ് കെ തോമസിനെതിരായ ആരോപണം. ആരോപണം തെളിയിക്കാന്‍ ഏതറ്റം വരെയും പോകാമെന്ന നിലപാടിലാണ് തോമസ് കെ തോമസ്. സിറ്റിംഗ് ജഡ്ജ് ആരോപണം അന്വേഷിക്കണമെന്ന ഉറച്ച നിലപാടിലാണ് എംഎല്‍എ. മുഖ്യമന്ത്രിയെ കണ്ട് വിശദമായ കത്ത് നല്‍കാനാണ് തീരുമാനം.

ആന്റണി രാജുവാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് വിശദീകരിക്കും. എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം നിലനിര്‍ത്താനായി എന്‍ സി പി യിലെ ഒരു വിഭാഗവും ആന്റണി രാജുവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്നായിരിക്കും വിശദീകരണം. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി തോമസിനെ പുറത്താക്കിയാല്‍ കുട്ടനാട് സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന വാഗ്ദാനം നല്‍കിയിട്ടുണ്ടാകുമെന്നും തോമസ് പക്ഷം കണക്കുകൂട്ടുന്നു.

Exit mobile version