Pravasimalayaly

ഖത്തറിലെ 100% ഹോട്ടലുകൾക്കും ക്ലീൻ ഖത്തർ സർട്ടിഫിക്കേറ്റ് നൽകിയതായി ഖത്തർ ടൂറിസം

ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ (ക്യുഎൻ‌ടി‌സി) 100% ക്യുഎൻ‌ടി‌സി ലൈസൻസുള്ള ഹോട്ടലുകൾക്ക് ഇപ്പോൾ ‘ഖത്തർ ക്ലീൻ’ സർട്ടിഫിക്കറ്റ് നൽകി.

2020 ജൂണിൽ പൊതുജനാരോഗ്യ മന്ത്രാലയവുമായി (MoPH) പങ്കാളിത്തത്തോടെ ആരംഭിച്ച ക്യുഎൻ‌ടി‌സിയുടെ ഖത്തർ ക്ലീൻ പ്രോഗ്രാം ശുചിത്വത്തിൽ ഉയർന്ന നിലവാരം ഉറപ്പാക്കുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശനമായ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നു.

ഭാവിയിൽ ട്രാൻസ്‌പോർട്ട്, റീട്ടെയിൽ, കൾച്ചർ മേഖലകളെ കൂടി ഖത്തർ ക്ലീൻ ക്യാംപയിനിന്റെ ഭാഗമാക്കുമെന്നും ഖത്തർ ടൂറിസം അറിയിച്ചു.

രാജ്യത്തെ നൂറ് ശതമാനം ഹോട്ടലുകളും ഇതിനകം ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് നേടിയതായും ഇത് അഭിമാനകരമായ നേട്ടമാണെന്നും ഖത്തർ ടൂറിസം അധികൃതര് അറിയിച്ചു. ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറൽ അക്ബർ അല് ബേകിർ ഖത്തർ ക്ലീൻ ക്യാംപയിന്റെ വാർഷികചടങ്ങിൽ സംബന്ധിച്ചു. ആദ്യത്തെ ഖത്തർ ക്ലീൻ സര്ട്ടിഫിക്കറ്റ് നേടിയ ഡബ്യൂ ഹോട്ടലിലായിരുന്നു ചടങ്ങ്. കോവിഡ് സാഹചര്യത്തൽ ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ ആതിഥ്യം ഒരുക്കാൻ പദ്ധതിക്ക് കഴിയുന്നതായി അക്ബർ അൽ ബേകിർ പറഞ്ഞു. ഇത്തരം ഹോട്ടലുകൾക്കകത്തെ റസ്റ്റോറൻറുകളിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഭക്ഷണം നൽകാനുള്ള അനുമതി ഇതിനകം നൽകിയിട്ടുണ്ട്. ഭാവിയിൽ മറ്റുള്ള റസ്റ്റോറന്റുകൾക്കും ഒപ്പം ട്രാൻസ്‌പോർട്ട്, റീട്ടെയിൽ, കൾച്ചർ മേഖലകളിലും ഖത്തർ ക്ലീൻ കാംപയിൻ നടപ്പാക്കാന് പദ്ധതിയുണ്ടെന്നും ഖത്തർ ടൂറിസം അറിയിച്ചു

Exit mobile version