കിഴക്കൻ മേഖലയിലെ രണ്ടു ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു,നൂറുകണക്കിന് യുക്രൈൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടു

0
266

കിഴക്കൻ മേഖലയിലെ രണ്ടു ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി യുക്രൈൻ. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യയുടെ ആക്രമണത്തിൽ നൂറുകണക്കിന് യുക്രൈൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായും വാർത്തകൾ പുറത്തെത്തിയിട്ടുണ്ട്.ഇന്നു രാവിലെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രൈനെതിരെ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈൻ വ്യോമസേനയെ കീഴ്പ്പെടുത്തിയതായി റഷ്യൻ വാർത്താ ഏജൻസിയായ ടി.എ.എസ്.എസ്. റിപ്പോർട്ട് ചെയ്തു. കര, വ്യോമ, നാവിക സേനകളുടെ ബഹുമുഖ ആക്രമണമാണ് റഷ്യ നടത്തുന്നത്.പുതിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ കീവിൽനിന്നും മറ്റ് നഗരങ്ങളിൽനിന്നും സ്ഫോടനശബ്ദങ്ങൾ കേട്ടതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്തു.

Leave a Reply