Friday, July 5, 2024
HomeNewsKeralaസംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; 1000 കോടി രൂപ കൂടി കടമെടുക്കുന്നു

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; 1000 കോടി രൂപ കൂടി കടമെടുക്കുന്നു

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. 1000 കോടി രൂപയാണ് കടമെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പരിധിക്കുള്ളില്‍ നിന്നാണിത്.

ഇതിനായി റിസര്‍വ് ബാങ്കു വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബര്‍ മൂന്നിന് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ- കുബേര്‍ സംവിധാനം വഴി നടക്കും. ഒക്ടോബര്‍ ആദ്യം ശമ്പളവും പെന്‍ഷന്‍ വിതരണവും തടസമില്ലാതെ നടത്താനാണ് ഇപ്പോള്‍ കടമെടുക്കുന്നത്.

ഈ മാസം രണ്ടാം തവണയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ച 1436 കോടി കടമെടുത്തിരുന്നു. 18 വര്‍ഷത്തേക്ക് 7.69 ശതമാനം നിരക്കിലാണ് എടുത്തത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments