Monday, July 1, 2024
HomeBUSINESS10,000ത്തിനു മേലെ പണം പിൻവലിക്കാൻ ഒടിപി നിർബന്ധമാക്കി എസ്ബിഐ

10,000ത്തിനു മേലെ പണം പിൻവലിക്കാൻ ഒടിപി നിർബന്ധമാക്കി എസ്ബിഐ

എടിഎം വഴിയുളള പണമിടപാടുകൾക്ക് ഒടിപി വരുന്നു. സ്റ്റേറ്റ്‌സ് ബാങ്ക് ഓഫ് ഇന്ത്യയാണ് പതിനായിരത്തിനു മുകളിലുള്ള പണം പിൻവലിക്കലിനു ഒടിപി നിർബന്ധമാക്കിയത്. മറ്റു ബാങ്കുകളും ഉടനെ ഒടിപി നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ടുകൾ. നാലക്ക നമ്പറാണ് ഒടിപിയായി ലഭിക്കുക. ഡബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ പോകുമ്പോൾ ഫോണും കരുതണം. പിൻവലിക്കേണ്ട തുക എത്രയെന്നു ടൈപ്പുചെയ്ത ശേഷം ബാങ്കുമായി രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക് ഒടിപി നമ്പർ എത്തും. ആ നമ്പർ ടൈപ്പ് ചെയ്ത ശേഷം പണം പിൻവലിക്കാം. 

2020 ജനുവരി മുതൽ തന്നെ എസ്ബിഐ സേവനങ്ങൾക്ക് ഒടിപി സേവനം ലഭ്യമാണ്. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ഉപഭോക്താക്കൾക്ക് കൃത്യമായ നിർദേശം എസ്ബിഐ നൽകാറുണ്ട്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments