1018 സ്‌ഥലങ്ങളുടെ പേര് മാറ്റി തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി

0
29

ചെന്നൈ

തമിഴ്നാട്ടിലെ 1018 സ്ഥലപ്പേരുകള് ഇംഗ്ലീഷില് നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റിക്കൊണ്ട് സംസ്ഥാന സര്ക്കര് ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്ശയിലാണ് തീരുമാനം. പല പ്രധാനപ്പെട്ട സ്ഥലങ്ങളും ഇതില് ഉള്പ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള് വഴി ജില്ലാ കലക്ടര്മാര് തുടര്നടപടികള് സ്വീകരിക്കും. സ്ഥലപ്പേരുകള് മാറ്റുന്നത് സംബന്ധിച്ച് പ്രഖ്യാപനം 2018 ഡിസംബറില് നടത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് തമിഴ്നാട് സര്ക്കാര് ഔദ്യോഗികമായി ഉത്തരവിറക്കിയത്. 

വ്യവസായ നഗരങ്ങളിലൊന്നായ കോയമ്പത്തൂര് ഇനി കോയംപുത്തൂര് ആയി അറിയപ്പെടും. സംസ്ഥാനത്തെ മറ്റൊരു വ്യവസായ മേഖലയായ അംബട്ടൂര് ഇനി അംബത്തൂരാകും. വെല്ലൂരിനെ വേലൂര് എന്നാകും വിളിക്കുക.

പെരമ്പൂര്-പേരാമ്പൂര്, തൊണ്ടിയാര്പേട്ട്-തണ്ടിയാര്പേട്ടൈ, എഗ്മോര്-എഴുമ്പൂര് തുടങ്ങിയ സ്ഥല പേരുകളും മാറും.

പേരുമാറ്റിയ ചില നഗരങ്ങള് (പഴയ പേര്-പുതിയത്)Tondiyarpet – Thandaiyaarpettai Purasawalkam – Purasaivaakkam Vepery – Vepperi Perambur – Peramboor VOC Nagar – Va.OO.Si. Nagar Kodungaiyur – Kodungaiyoor Peravallur – PeravalloorSiruvallur – Siruvalloor Konnur – KonnoorKoyembedu – Koyambedu Egmore – EzhumboorChintadripet – Chintadaripettai Triplicane – Thiruvallikkeni Mylapore – MayilaappoorThiruvanmiyur – Thiruvanmiyoor Mambalam – Maambalam Saidapet – Saithaappettai Ekkattuthangal – Eekkattuththaangal Guindy Park – Gindi Poongaa Thiyagaraya Nagar – Thiyaagaraaya Nagar Pallikaranai – PallikkaranaiOkkiam Thorappakkam – Okkiyam ThuraipakkamSholinganallur – Solinganalloor Uthandi – Uththandi Mugalivakkam – Mugalivaakkam Manappakkam – Manappaakkam Alandur – AalandhoorMeenambakkam – Meenambaakkam Porur – Poroor Nanganallur – Nangainallur Adambakkam – Aadhambaakkam Ambattur – Ambaththoor Thiruvottriyur – Thiruvotriyoor Dharmapuri – Tharumapuri Madavaram – MaathavaramDharapuram – Tharaapuram Coimbatore – Koyampuththoor Gudalur – Koodaloor Puducherry – Puthucherry (A place in TN) Varagur – VaragoorTalaivasal – Thalaivasal Kandalur – KaanthaloorThiruverambur – Thiruverumboor Tuvagudi – Thuvakkudi Manaparai – Manapparai Chattrappatti – Chatthirappatti Pudur – Puthoor Uthamapalayam – Uthamapaalayam Vellore – Veeloor Pernambut – Peranaampattu Vatalagundu – Vaththalakundu Thiruvarur – Thiruvaroor Muthupet – Muthuppettai Tiruthuraipundi – Thirutthurai Poondi Kudavasal – Kudavaasal Nidamangalam – Needaamangalam Orathanadu – OratthanaaduKattur – Kaattoor.

Leave a Reply