Pravasimalayaly

എതിരാളികളുടെ തട്ടകത്തില്‍ ചെന്നൈയിന്‍ എഫ്‌സി വീണ്ടും ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു

ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ നാലാം സീസണ്‍ ഫൈനല്‍ മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ബെംഗളൂരു എഫ്‌സി ആരാധകര്‍ ഏറെ സന്തോഷിച്ചു. പക്ഷേ, ഐഎസ്എല്‍ കന്നി കിരീടം സ്വന്തം തട്ടകത്തില്‍ വെച്ച് നേടാമെന്ന ബെംഗളൂരു എഫ്‌സിയുടെ മോഹത്തിനുമേല്‍ ചെന്നൈയിന്‍ എഫ്‌സി കരിനിഴല്‍ വീഴ്ത്തിയതോടെ അതിഥേയരുടെ സന്തോഷം അസ്തമിച്ചു. എതിരാളികളുടെ തട്ടകത്തില്‍ വെച്ച് ചെന്നൈയിന്‍ എഫ്‌സി വീണ്ടും ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം തവണയാണ് ചെന്നൈയില്‍ എഫ്‌സി കിരീടം ചൂടുന്നത്.

3-2 ഗോള്‍ നിലയോടെയായിരുന്നു ബെംഗളൂരുവിനെ ചെന്നൈയിന്‍ എഫ്‌സി തകര്‍ത്തത്. 17, 45 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേടിയ മെയില്‍സണ്‍ ആല്‍വ്‌സും 67-ാം മിനിറ്റില്‍ ഗോള്‍ നേടിയ റാഫേല്‍ അഗസ്റ്റോയുമാണ് ചെന്നൈയിന്‍സിന് വിജയം നേടികൊടുത്തത്. ഒന്‍പതാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു ആദ്യ ഗോള്‍ നേടിയെങ്കിലും അവസാന മിനിറ്റ് വരെ പിന്നീട് ചെന്നൈയിന്‍സിന്റെ ഗോള്‍ വല ചലിപ്പിക്കാന്‍ ബെംഗളൂരുവിന് സാധിച്ചില്ല. എന്നാല്‍, അവസാന മിനിറ്റില്‍ മിക്കു ബെംഗളൂരുവിന് വേണ്ടി ആശ്വാസഗോള്‍ നേടി.

Exit mobile version