ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടി; തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര്‍ മരിച്ചു

0
30

തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.

10 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് ഇടയിലാണ് അപകടം.

94ാമത് അപ്പര്‍ ഗുരുപൂജ ചടങ്ങുകള്‍ക്കായി സമീപ പ്രദേശങ്ങളില്‍ നിന്നും ഇവിടേക്ക് ആളുകള്‍ എത്തിയിരുന്നു. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമായിരുന്നു. എന്നാല്‍ അപകടം സംഭവിച്ചതിന് പിന്നാലെ 50ഓളം ആളുകള്‍ രഥത്തിന്റെ സമീപത്ത് നിന്ന് നീങ്ങിയത് ദുരന്തത്തിന്റെ തീവ്രത കുറച്ചു.

Leave a Reply