Pravasimalayaly

തൃക്കാക്കരയില്‍ കനത്ത പോളിങ്; ആദ്യ ഒന്നേകാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ 11% വോട്ടിങ്

വോട്ടെടുപ്പ് ചൂടില്‍ തൃക്കാക്കര മണ്ഡലത്തില്‍ ആദ്യ ഒന്നേകാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതുവരെ രേഖപ്പെടുത്തിയത് 11.04 ശതമാനം പോളിങ്. 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്.

എല്‍ഡിഎഫിന് അനുകൂലമാവും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു. ‘തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതലുണ്ടായ ആത്മവിശ്വാസം ഓരോ ദിവസവും കൂടിവരികയാണ്. പോളിങ് ശതമാനവും ഉയരും’. ജോ ജോസഫ് പറഞ്ഞു.ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എന്‍ഡിഎയ്ക്ക് വേണ്ടി താനെത്തുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷണന്‍ പറഞ്ഞു. പിണറായി വിജയന്റെയും വി ഡി സതീശന്റെയും വാട്ടര്‍ലൂ ആയിരിക്കും ഇത്തവണ തൃക്കാക്കര മണ്ഡലത്തിലെന്നും രാധാകൃഷണന്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ ബൂത്തുകളിലും ഏഴ് മണി മുതല്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ജോ ജോസഫ് പടമുഗല്‍ വോട്ട് ചെയ്തപ്പോള്‍ പാലാരിവട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വോട്ടുരേഖപ്പെടുത്തി. യുഡിഎഫ് ജയം ഉറപ്പെട്ട് ഹൈബി ഈഡന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version