ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.45 നായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ നാരായണ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എത്രപേര്‍ക്ക് പരിക്കേറ്റു എന്നതുസംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപാല്‍ ദത്ത് പറഞ്ഞു.
വാക്കുതര്‍ക്കവും അതിനേത്തുടര്‍ന്നുണ്ടായ സംഘര്‍ഷവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരമെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. 13 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
മരിച്ചവര്‍ ജമ്മു കശ്മീരിന് പുറമേ, ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കവും ദുഃഖവും രേഖപ്പെടുത്തി.