സൗദിയിൽ 1213 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

0
27

സൗദി അറേബ്യയിൽ പുതുതായി 1213 കോവിഡ് കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 1591 പേർ സുഖം പ്രാപിക്കുകയും 32 പേർ മരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 3580 ആയി. ആകെ റിപ്പോർട്ട്​ ചെയ്​ത രോഗബാധിതരുടെ എണ്ണം 3,05,186 ഉം രോഗമുക്തരുടെ എണ്ണം 2,77,067 ഉം ആയി.

രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക്​ 90.8 ശതമാനത്തിലെത്തി. വിവിധ ആശുപത്രികളില ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24539 ആയി കുറഞ്ഞു​. ഇതിൽ 1675 പേരുടെ നില ഗുരുതരമാണ്​. അവർ തീവ്രപരിചരണത്തിലാണ്​. ബാക്കിയുള്ളവരുടെ ​ആരോഗ്യനില തൃപ്​തികരമാണ്​. വെള്ളിയാഴ​്​ച റിയാദ്​ 4, ജിദ്ദ 1, മക്ക 5, ഹുഫൂഫ്​ 4, മുബറസ്​ 1, ഖമീസ്​ മുശൈത്ത്​ 1, ഹാഇൽ 3, ഹഫർ അൽബാത്വിൻ 2, തബൂക്ക്​ 1, ജീസാൻ 1, അബൂഅരീഷ്​ 1, സബ്​യ 2, അറാർ 5, സാംത 1 എന്നിങ്ങനെയാണ്​​ മരണം സംഭവിച്ചത്​.

24 മണിക്കൂറിനിടെ ഹാഇലിലും മക്കയിലുമാണ്​​ പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​. രണ്ടിടത്തും 77 വീതം. മദീനയിൽ 73ഉം ജീസാനിൽ 60ഉം തബൂക്കിൽ 52ഉം റിയാദിൽ 43ഉം ജിദ്ദയിൽ 39ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. വെള്ളിയാഴ്​ച രാജ്യത്ത്​ 62,413 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്​റ്റുകളുടെ എണ്ണം 45,63,517 ആയി.

മരണം തിരിച്ചവരുടെ എണ്ണം പ്രദേശം തിരിച്ചുള്ള കണക്ക്​

റിയാദ്​ 907, ജിദ്ദ 769, മക്ക 614, ഹുഫൂഫ്​ 186, ത്വാഇഫ്​ 159, മദീന 125, ദമ്മാം 115, ബുറൈദ 66, തബൂക്ക്​ 56, അറാർ 47, ജീസാൻ 41, ഹഫർ അൽബാത്വിൻ 36, മുബറസ്​ 36, ഹാഇൽ 34, ഖത്വീഫ് 26, മഹായിൽ 26, സബ്​യ 24, വാദി ദവാസിർ 20, സകാക 20, അൽബാഹ 19, അൽറസ്​ 18, ഖർജ്​ 17, ബെയ്​ഷ്​ 16, ഖോബാർ 15, ​അൽഖുവയ്യ 15, ബീഷ​ 13, അബഹ 14, ഖമീസ്​ മുശൈത്ത്​​ 13, നജ്​റാൻ 10, അയൂൺ 11, അബൂഅരീഷ്​ 11, അൽമജാരിദ 9, ഉനൈസ 9, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, സു​ ൈലയിൽ 4, അഹദ്​ റുഫൈദ 4, അൽനമാസ്​ 4, സാംത 5, നാരിയ 3, ഖുൻഫുദ 3, ശഖ്​റ 3, യാംബു 3, അൽമദ്ദ 3, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1, ദർബ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത്​ 1, ഖൈസൂമ 1.

Leave a Reply