സൗദി അറേബ്യയിൽ പുതുതായി 1213 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1591 പേർ സുഖം പ്രാപിക്കുകയും 32 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3580 ആയി. ആകെ റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 3,05,186 ഉം രോഗമുക്തരുടെ എണ്ണം 2,77,067 ഉം ആയി.
രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 90.8 ശതമാനത്തിലെത്തി. വിവിധ ആശുപത്രികളില ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24539 ആയി കുറഞ്ഞു. ഇതിൽ 1675 പേരുടെ നില ഗുരുതരമാണ്. അവർ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. വെള്ളിയാഴ്ച റിയാദ് 4, ജിദ്ദ 1, മക്ക 5, ഹുഫൂഫ് 4, മുബറസ് 1, ഖമീസ് മുശൈത്ത് 1, ഹാഇൽ 3, ഹഫർ അൽബാത്വിൻ 2, തബൂക്ക് 1, ജീസാൻ 1, അബൂഅരീഷ് 1, സബ്യ 2, അറാർ 5, സാംത 1 എന്നിങ്ങനെയാണ് മരണം സംഭവിച്ചത്.
24 മണിക്കൂറിനിടെ ഹാഇലിലും മക്കയിലുമാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. രണ്ടിടത്തും 77 വീതം. മദീനയിൽ 73ഉം ജീസാനിൽ 60ഉം തബൂക്കിൽ 52ഉം റിയാദിൽ 43ഉം ജിദ്ദയിൽ 39ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാജ്യത്ത് 62,413 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 45,63,517 ആയി.
മരണം തിരിച്ചവരുടെ എണ്ണം പ്രദേശം തിരിച്ചുള്ള കണക്ക്
റിയാദ് 907, ജിദ്ദ 769, മക്ക 614, ഹുഫൂഫ് 186, ത്വാഇഫ് 159, മദീന 125, ദമ്മാം 115, ബുറൈദ 66, തബൂക്ക് 56, അറാർ 47, ജീസാൻ 41, ഹഫർ അൽബാത്വിൻ 36, മുബറസ് 36, ഹാഇൽ 34, ഖത്വീഫ് 26, മഹായിൽ 26, സബ്യ 24, വാദി ദവാസിർ 20, സകാക 20, അൽബാഹ 19, അൽറസ് 18, ഖർജ് 17, ബെയ്ഷ് 16, ഖോബാർ 15, അൽഖുവയ്യ 15, ബീഷ 13, അബഹ 14, ഖമീസ് മുശൈത്ത് 13, നജ്റാൻ 10, അയൂൺ 11, അബൂഅരീഷ് 11, അൽമജാരിദ 9, ഉനൈസ 9, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, സു ൈലയിൽ 4, അഹദ് റുഫൈദ 4, അൽനമാസ് 4, സാംത 5, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 3, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1.