15-ാം വയസില്‍ ആദ്യ കിരീടം; ചരിത്രം കുറിച്ച് കോകോ

0
39

വീനസും സെറീനയും തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കുമ്പോള്‍ 17 വയസായിരുന്നു പ്രായം

ചരിത്രനേട്ടവുമായി യുവതാരം കോകോ ഗോഫ്. ജെലേന ഓസ്റ്റപെന്‍കോയെ പരാജയപ്പെടുത്തി ലിന്‍സ് ഓപ്പണ്‍ കിരീടം ഉയര്‍ത്തി കോകോ. 6-3,1-6,6-2 എന്ന സ്‌കോറിലാണ് കോകോ കിരീടം സ്വന്തമാക്കിയത്. 15-ാം വയസില്‍ തന്റെ ആദ്യ ഡബ്ല്യുടിഎ കിരീടം സ്വന്തമാക്കി കോകോ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.

1991 ന് ശേഷം സിംഗിള്‍സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കന്‍ വനിതാ താരമായി മാറിയിരിക്കുകയാണ് കോകോ. വീനസും സെറീനയും തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കുമ്പോള്‍ 17 വയസായിരുന്നു പ്രായം. 1991 ല്‍ കിരീടം നേടിയ ജെനിഫര്‍ കാപ്ര്യാറ്റിയ്ക്ക് ശേഷം ഏറ്റവും പ്രായം കുറിഞ്ഞ ജേതാവാണ് കോകോ.

ഇതോടെ ലോക റാങ്കിങ്ങില്‍ കോകോ 71-ലേക്ക് എത്തിയിരിക്കുകയാണ്. നേരത്തെ വിംബിള്‍ഡണിന്റെ നാലാം റൗണ്ടിലും യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിലുമെത്തി കോകോ ടെന്നീസ് ലോകത്ത് വാര്‍ത്തയായി മാറിയിരുന്നു.

നിറക്കയ്യടികളോടെ തന്നെ സ്വീകരിച്ച കാണികള്‍ക്ക് മുന്നില്‍ കിരീടം നേടിയതോടെ ഡബ്ല്യുടിഎ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയില്‍ ചെക്ക് താരം നിക്കോള്‍ വൈദിസോവയ്ക്ക് പിന്നിലുമെത്തി കോകോ. 2004 ലായിരുന്നു ചെക് താരം കിരീടം സ്വന്തമാക്കിയത്. യുഎസ് ഓപ്പണില്‍ നവോമി ഒസാക്കയ്‌ക്കെതിരായ പ്രകടനത്തോടെയാണ് കോകോയുടെ താരോദയം.

Leave a Reply