Friday, November 22, 2024
HomeAUTO15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ എൻജിൻ ഓട്ടോറിക്ഷകൾ നിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ നീക്കം

15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ എൻജിൻ ഓട്ടോറിക്ഷകൾ നിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ നീക്കം

15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ എൻജിൻ ഓട്ടോറിക്ഷകൾ നിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ നീക്കം. 2021 ജനുവരി ഒന്നിന് ശേഷം 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിരോധനം ഏർപ്പെടുത്തി കേരളാ മോട്ടോർ വാഹനചട്ടം സർക്കാർ ഭേദഗതി ചെയ്തതായാണ് റിപ്പോർട്ട്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കായിരിക്കും ഈ നിയമം ബാധകമാകുകയെന്നാണ് സൂചന. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി. അതുകൊണ്ട് തന്നെ 15 വർഷത്തിൽ അധികം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഇലക്ട്രിക്, സിഎൻജി, എൽ.പി.ജി, എൽ.എൻ.ജി തുടങ്ങിയവയിലേക്ക് മാറിയാൽ തുടർന്നും ഉപയോഗിക്കാൻ സാധിക്കും. 15 വർഷത്തിൽ അധികം പഴക്കമുള്ള നിരോധനം സംബന്ധിച്ച് ദേശിയ ഹരിത ട്രൈബ്യൂണലിന്റെയും നിർദേശമുണ്ട്. കേരളത്തിന്റെ ഇലക്ട്രിക് വാഹന നയമനുസരിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി പരമ്പരാഗത ഇന്ധനങ്ങളിൽ നിന്ന് മാറിയുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നാണ് നിർദേശം. ഇതിന്റെ ഭാഗമായി ഇലക്ട്രിക് കരുത്തിലും, സി.എൻ.ജി, എൽ.പി.ജി തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾ നിരത്തിലെത്തിക്കാനും പദ്ധതിയുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments