ഇടുക്കി ശാന്തന്‍പാറയില്‍ 15 കാരിയെ കൂട്ട ലൈംഗിക അതിക്രമത്തിനിരയാക്കി; രണ്ടുപേര്‍ പൊലീസ് പിടിയില്‍

0
288

ഇടുക്കി ശാന്തന്‍പാറയില്‍ 15 കാരിയെ കൂട്ട ലൈംഗിക അതിക്രമത്തിനിരയാക്കിയതായി പരാതി. ഇതര സംസ്ഥാനത്തു നിന്നും സുഹൃത്തിനൊപ്പം ശാന്തന്‍പാറയിലെത്തിയ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. നാലു പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്.

സംഭവത്തില്‍ രണ്ടുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലായതായി സൂചന. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.പത്തുദിവസം മുമ്പാണ് പെണ്‍കുട്ടി കേരളത്തിലെത്തിയത്. സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണുന്നതിനാണ് പെണ്‍കുട്ടി ശാന്തന്‍പാറയിലെത്തിയത്.പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.

തോട്ടംതൊഴിലാളി മേഖലയില്‍ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പതിനഞ്ചു വയസുള്ള പെണ്‍കുട്ടി. സംഭവത്തില്‍ വിശദമായി അന്വേഷണം ശാന്തന്‍പാറ പൊലീസ് ആരംഭിച്ചു.

Leave a Reply