കൊച്ചിയിന്‍ വന്‍ ലഹരിവേട്ട; 1500 കോടിയുടെ ഹെറോയിന്‍ പിടികൂടി

0
348

കൊച്ചി:  കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 1500 കോടി രൂപ വിലവരുന്ന 220 കിലോ ഹെറോയിന്‍ പിടികൂടി. കോസ്റ്റ് ഗാര്‍ഡും ഡിആര്‍ഐയും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള മീന്‍ പിടിത്ത ബോട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അഗതിക്കടുത്തുള്ള പുറങ്കടലില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ബോട്ടില്‍ ഉണ്ടായിരുന്ന മലയാളികളും തമിഴ്‌നാട് സ്വദേശികളുമടക്കം 20 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

Leave a Reply