Pravasimalayaly

കാണാൻ ഒരു ക്രിക്കറ്റ് ബോൾ പോലെയുണ്ടല്ലേ? എന്നാൽ ഇത് സൗത്ത് ആഫ്രിക്കയിലെ ഒരു ഖനിയിൽ നിന്നും കിട്ടിയ ഏകദേശം ഗോളാകൃതിയിലുള്ള ഒരു വസ്തുവാണ്. ഇതിന്റെ പഴക്കം കേൾക്കണ്ടേ 570 മില്യൺ വർഷത്തെ പഴക്കം ശാസ്ത്രകാരന്മാർ കണക്കാക്കിയിരുന്നു എന്ന് വച്ചാൽ ഇന്നത്തെ ശാസ്ത്രം പറയുന്നതിനനുസരിച്ചു ഭൂമിയിൽ ഏകകോശ ജീവികൾ മാത്രമുണ്ടായിരുന്ന കാലഘട്ടത്തിലേതു. ഇനി നമുക്ക് ഇതിന്റെ വിഷാദശാംശങ്ങളിലേക്കു കടക്കാം.

ഇത് പോലത്തെ ഒരു പാടെണ്ണം ഖനിയിൽ നിന്നും കണ്ടെടുത്തു മിക്കവയും ഏകദേശം ഗോളാകൃതി തന്നെ ചിലതിൽ മെഷീൻ കൊണ്ട് വരാഞ്ഞത് പോലെ കൃത്യമായ റൗണ്ടിൽ 3 വരകളും കാണാം ഇത് ഉണ്ടാക്കിയിരിക്കുന്നത് സ്റ്റീലിനേക്കാളും കട്ടിയുള്ള ഒരുതരം വസ്തു കൊണ്ടാണെന്നു ശാസ്ത്രജ്ഞന്മാർ പറയുന്നു. ഇളം ബ്രൗൺ നിറമുള്ള ഇതിൻറെ നിറത്തിനു കാരണമായ വസ്തു എന്താണെന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടുമില്ല. പലരും ഇത് പണ്ടും ഇന്നത്തെ പോലെയുള്ള ടെക്നോളോജിക്കൽ നില നിന്നിരുന്നു എന്ന് ഉള്ളതിനുള്ള തെളിവാണെന്ന് വാദിക്കുമ്പോൾ ശാസ്ത്രജ്ഞന്മാർ ഇത് ലാവയിൽ നിന്നോ മറ്റോ ഉണ്ടായതാവാം എന്നും പറഞ്ഞു ഇതിനു വേണ്ട പ്രാധാന്യം കൊടുക്കാതെ മാറുന്നു. പക്ഷെ മിക്കവയും ഒരേ നിറവും ഒരേ രൂപവും വന്നതെങ്ങനെ എന്ന ചോദ്യത്തിന് അവർക്കു തന്നെ ഉത്തരമില്ല.

Exit mobile version