സംസ്ഥാനത്ത് ഇന്ന് 1554 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 4 പേരുടെ മരണം കൊവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചു.
11.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് എറണാകുളം ജില്ലയിലാണ്. നാല് മരണവും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ എണ്ണം 43 ആയി ഉയര്‍ന്നു. നിലവില്‍ 7972 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ജൂണ്‍ മാസത്തിലെ എല്ലാ ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളിലായിരുന്നു. ജൂണ്‍ ഒന്ന് ബുധനാഴ്ച 1370 പേരും വ്യാഴാഴ്ച 1278 പേരും ഇന്നലെ 1465 പേരും കൊവിഡ് ബാധിതരായി. ജൂണ്‍ ഒന്നിന് 6 പേരുടെ മരണവും വ്യാഴാഴ്ച 20 മരണങ്ങളും വെള്ളി 13 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.