Pravasimalayaly

ഗര്‍ഭിണിയായ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍,സംഭവം കോഴിക്കോട്

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ ചെട്ടികുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്റെ ഭാര്യ ബാലപ്രഭയില്‍ ഭാഗ്യ (19)യാണ് മരിച്ചത്.

ആറ് മാസം മുമ്പായിരുന്നു ഭാഗ്യയും അനന്തുവും പ്രണയിച്ച് വിവാഹിതരായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. എലത്തൂര്‍ പൊലീസ് അന്വേഷിച്ചുവരുന്നു.

രണ്ട് വര്‍ഷം മുന്‍പ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയ പരാതിയില്‍ അനന്തു പോക്‌സോ കേസില്‍ പ്രതിയായിരുന്നു. പ്രായപൂര്‍ത്തിയായ ദിവസം വിവാഹം കഴിച്ച് കേസ് ഒത്ത് തീര്‍പ്പിലെത്തുകയായിരുന്നു. അനന്തുവിന്റെ അമ്മ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Exit mobile version