സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം; രണ്ട് എബിവിപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

0
31

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. സന്ദീപ്, സെഫിന്‍ എന്നിവരാണ് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒരു പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. എബിവിപി പ്രവര്‍ത്തകരായ  ലാല്‍, സതീര്‍ഥ്യന്‍, ഹരിശങ്കര്‍ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച പുലര്‍ച്ച് 1.10നാണ് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്. മൂന്നു ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ഓഫീസിന് നേര്‍ക്ക് കല്ലെറിഞ്ഞത്.

ഓഫിസ് വളപ്പില്‍ പാര്‍ക്കു ചെയ്തിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന്റെ ബോണറ്റില്‍ കല്ലു പതിച്ചിരുന്നു. പ്രതികള്‍ ഉപയോഗിച്ച രണ്ട് ബൈക്കുകള്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് കണ്ടെത്തി.

Leave a Reply