മമ്മൂട്ടി തെലുങ്കിലേക്ക്,നായികയായി എത്തുന്നത് നയന്‍താര

0
26

കൊച്ചി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. നേരത്തെ തന്നെ വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ മഹി വി.രാഘവ് വാര്‍ത്ത സ്ഥിരീകരിച്ചു. ‘യാത്ര’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.

Leave a Reply