20 സെക്കന്‍ഡില്‍മെഡല്‍ നഷ്ടം, ആശ്വാസമായി ദേശീയ റെക്കോര്‍ഡ്: തോല്‍വിയിലും താരമായി അനസ്

0
31
കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് നിരാശ. മെഡല്‍ നേട്ടം പ്രതീക്ഷിച്ചിരുന്ന 400 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം മുഹമ്മദ് അനസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നേരിയ വ്യത്യാസത്തിലാണ് അനസിന് മെഡല്‍ നഷ്ടമായത്. 45.31 സെക്കന്റിലാണ് അനസ് ഫിനിഷ് ചെയ്തത്. തൊട്ട് മുന്‍പില്‍ ഫിനിഷ് ചെയ്ത താരത്തേക്കാള്‍ 20 സെക്കന്റ്‌സ് മാത്രമാണ് അനസ് കൂടുതലെടുത്തത്.

നാലാം സ്ഥാനത്താണ് ഫിനിഷ് ചെയതതെങ്കിലും അനസിന് മറ്റൊരു റെക്കോര്‍ഡ് നേട്ടം സ്വന്തം പേരില്‍ കുറിക്കാനായി. അനസ് ഫിനിഷ് ചെയ്ത 45.31 സെക്കന്റ് ദേശീയ റെക്കോര്‍ഡാണ്. സ്വന്തം പേരിലുള്ള റെക്കോഡാണ് അനസ് ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ മെച്ചപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഏഷ്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്സ് കുറിച്ച 45.32 സെക്കന്‍ഡ്  എന്ന റെക്കോഡാണ് അനസ് തിരുത്തിയത്.

Leave a Reply