യുക്രൈനില്‍ നിന്നുള്ള മലയാളികളുടെ മൂന്നാംസംഘം കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നുള്ള വിമാനത്തിലെത്തിയത് ഏഴ് പേരാണ്. ആദ്യസംഘത്തില്‍ 11 മലയാളികളും, രണ്ടാമത്തെ സംഘത്തില്‍ ഒന്‍പത് പേരും എത്തിയിരുന്നു.
വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ബന്ധുക്കളും വിമനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ സംഘത്തിലുള്ളവരാണ് കേരളത്തിലേക്ക് എത്തിയത്. സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിയത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും വിദ്യാര്‍ത്ഥികള്‍ നന്ദി പറഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെയും തിരിച്ചെത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തിയിരുന്നു. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണെത്തിയത്. യുക്രൈനില്‍ നിന്നുള്ള 25 മലയാളികളടക്കം 240 പേര്‍ വിമാനത്തിലുണ്ട്. ഇന്ന് പുലര്‍ച്ചെയോടെ രണ്ടാമത്തെ വിമാനവും ഡല്‍ഹിയിലെത്തിയിരുന്നു.