Pravasimalayaly

20,000 കോടിയുടെ എഫ്പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്; പണം തിരികെ നൽകും

20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റർപ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിണിയിൽ അദാനി ഗ്രൂപ്പ് നേരിടുന്ന തകർച്ചയ്ക്കിടെയാണ് തീരുമാനം. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ്പിഒ പിൻവലിക്കുന്നതെന്നും നിക്ഷേപകർക്ക് എഫ്പിഒ പണം തിരികെ നൽകുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ‘ഇന്നത്തെ വിപണി ഞെട്ടിക്കുന്നതാണ്. ഈ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത്, എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി ശരിയല്ലെന്ന് കമ്പനിയുടെ ബോർഡ് കരുതുന്നു. നിക്ഷേപകരുടെ താൽപര്യം പരമപ്രധാനമാണ്. അതിനാൽ സാധ്യമായ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ എഫ്പിഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചു.’ അദാനി എന്റർപ്രൈസസ് ചെയർമാൻ ഗൗതം അദാനി പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച അവസാനിച്ച എഫ്പിഒയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദാനി വ്യക്തമാക്കി.

Exit mobile version