2018, 2019 വർഷത്തെ സാഹിത്യ നൊബേൽ പോളിഷ്, ഓസ്ട്രിയൻ എഴുത്തുകാർക്ക്

0
30

സ്റ്റോക്ഹോം: സാഹിത്യ നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2018ലെ പുരസ്കാരത്തിന് പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർചുക്കും 2019ലെ പുരസ്കാരത്തിന് ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹൻഡ്കെയും അർഹരായി.

ലൈംഗികാരോപണങ്ങളെയും സാമ്പത്തിക അഴിമതികളെയും തുടർന്ന് 2018 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. ഇതേ തുടർന്നാണ് 2018ലെയും 2019ലെയും പുരസ്കാരങ്ങൾ ഒന്നിച്ച് പ്രഖ്യാപിക്കാൻ സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്.

സർവ്വവിജ്ഞാനതുല്യമായ അഭിനിവേശം ജീവിതത്തിന്റെ രൂപമാക്കി അതിരുകൾ കടക്കുന്ന ആഖ്യാന ഭാവന എന്നാണ് ഓൾഗ ടോകാർചുക്കിന്റെ എഴുത്തിനെ സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ചത്. ഭാഷാപരമായ ചാതുര്യം ഉപയോഗിച്ച് മനുഷ്യാനുഭവത്തിന്റെ പരിധികളെയും പ്രത്യേകതകളെയും അന്വേഷിച്ച എഴുത്താണ് പീറ്റർ ഹൻഡ്കെയുടെതെന്നും അക്കാദമി വിലയിരുത്തി.പോളിഷ് എഴുത്തുകാരിയും ആക്ടിവിസറ്റുമാണ് 2018ലെ മാൻ ബുക്കർ പുരസ്കാര ജേതാവ് കൂടിയായ ഓൾഗ ടോകാർചുക്ക്. ജനപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ഓൾഗ മാൻ ബുക്കർ പുരസ്കാരം ലഭിച്ച ആദ്യ പോളിഷ് സാഹിത്യകാരികൂടിയാണ്

Leave a Reply