Saturday, October 5, 2024
HomeNewsദേശീയ ചലച്ചിത്ര പുരസ്കാരം: സൂര്യയും അജയ് ദേവ്​ഗണും നടന്മാർ, മികച്ച നടി അപർണ ബാലമുരളി, സഹനടൻ...

ദേശീയ ചലച്ചിത്ര പുരസ്കാരം: സൂര്യയും അജയ് ദേവ്​ഗണും നടന്മാർ, മികച്ച നടി അപർണ ബാലമുരളി, സഹനടൻ ബിജു മേനോൻ, സച്ചി സംവിധായകൻ

2020ലെ ദേശിയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്​ഗണിനേയും തെരഞ്ഞെടുത്തു. സുരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളിയാണ് മികച്ച നടി. ബിജു മേനോനാണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും ചിത്രത്തിന് സച്ചിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ചിത്രത്തിലെ ​ഗാനം ആലപിച്ച നഞ്ചമ്മയും ദേശിയ പുരസ്കാരം നേടി. സുരറൈ പോട്ര് ആണ് മികച്ച സിനിമ. 


മികച്ച നടൻ– സൂര്യ(സുരറൈ പോട്ര്), അജയ് ദേവ്​ഗൺ 

മികച്ച നടി- അപർണ ബാലമുരളി(സുരറൈ പോട്ര്)

മികച്ച സിനിമ-  സുരറൈ പോട്ര് 

മികച്ച സംവിധായകൻ- സച്ചി (അയ്യപ്പനും കോശിയും)

മികച്ച സഹതാരം- ബിജു മേനോൻ (അയ്യപ്പനും കോശിയും)

മികച്ച മലയാള സിനിമ- തിങ്കളാഴ്ച നിശ്ചയം

മികച്ച ​ഗായിക- നഞ്ചമ്മ (അയ്യപ്പനും കോശിയും)

മികച്ച സംഘട്ടന സംവിധാനം- മാഫിയ ശശി (അയ്യപ്പനും കോശിയും)

മികച്ച വിദ്യാഭ്യാസ ചിത്രം-  ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ)

പ്രത്യേക ജൂറി പരാമർശം- വാങ്ക് (കാവ്യ പ്രകാശ്)

മികച്ച നോണ്‍ ഫീച്ചർ ഛായാഗ്രാഹണം- നിഖില്‍ എസ് പ്രവീണ്‍

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments