ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനായി ടെലികോം സേവനരംഗത്ത് കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകുന്നു. ജിയോ സൃഷ്ടിച്ച ഡാറ്റാ വിപ്ലവം മറികടക്കാന്‍ ഐഡിയയും എയര്‍ടെല്ലും, ബി.എസ്.എന്‍.എല്ലുമെല്ലാം കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.

ഏറ്റവുമൊടുവില്‍ ജിയോയെ വെല്ലുവിളിച്ചിരിക്കുന്നത് വോഡഫോണാണ്. 21 രൂപയ്ക്ക് ഒരു ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റയാണ് വോഡഫോണ്‍ നല്‍കുന്നത്. ഇതില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 3ജി-4 ജി വേഗതയില്‍ ഡാറ്റാ ഉപയോഗിക്കാം.

നേരത്തെ സമാനമായ ഓഫര്‍ ജിയോ 19 രൂപയ്ക്ക് പ്രഖ്യാപിച്ചിരുന്നു. ഡാറ്റയോടൊപ്പം അണ്‍ലിമിറ്റഡ് കോളും 20 എസ്.എം.എസും ജിയോ നല്‍കിയിരുന്നു.

കഴിഞ്ഞ മാസമായിരുന്നു വോഡഫോണ്‍ 158 രൂപയുടെ പ്ലാന്‍ പ്രഖ്യാപിച്ചത്. അണ്‍ലിമിറ്റഡ് കോളും ഒരു ജിബി ഡാറ്റയുമായിരുന്നു 28 ദിവസത്തെ ഈ പ്ലാനില്‍ വോഡഫോണ്‍ അവതരിപ്പിച്ചത്.