കോട്ടയം: ചിങ്ങവനം–ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ അവസാനഘട്ട ജോലികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം. മേയ് 28 വരെയുള്ള വിവിധ ദിവസങ്ങളിലായി പ്രധാനപ്പെട്ട ട്രെയിനുകളായ ജനശതാബ്ദി, വേണാട്, പരശുറാം അടക്കം 21 ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴി തിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്. ഇന്ന് പരശുറാം, ജനശതാബ്ദി അടക്കം എട്ട് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
പൂർണമായി റദ്ദാക്കിയ ട്രെയിനുകളും തീയതിയും
- 12623 ചെന്നൈ–തിരുവനന്തപുരം മെയിൽ (മേയ് 23 മുതൽ 27 വരെ ചെന്നൈയിൽ നിന്ന് ആരംഭിക്കുന്നത്)
- 12624 തിരുവനന്തപുരം–ചെന്നൈ മെയിൽ (24 മുതൽ 28 വരെ)
- 16526 ബെംഗളൂരു–കന്യാകുമാരി ഐലൻഡ് (23 മുതൽ 27 വരെ ബെംഗളൂരുവിൽ നിന്ന്)
- 16525 കന്യാകുമാരി–ബെംഗളൂരു ഐലൻഡ് (24 മുതൽ 28 വരെ)
- 16649 മംഗളൂരു–നാഗർകോവിൽ പരശുറാം (20 മുതൽ 28 വരെ)
- 16650 നാഗർകോവിൽ–മംഗളൂരു പരശുറാം (21 മുതൽ 29 വരെ)
- 12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി (21, 23, 24, 26, 27, 28)
- 12082 തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (22, 23, 25, 26, 27)
- 163302 തിരുവനന്തപുരം–ഷൊർണൂർ വേണാട് (24 മുതൽ 28 വരെ)
- 16301 ഷൊർണൂർ–തിരുവനന്തപുരം വേണാട് (24 മുതൽ 28 വരെ)
- 16327 പുനലൂർ–ഗുരുവായൂർ (21 മുതൽ 28 വരെ)
- 16328 ഗുരുവായൂർ–പുനലൂർ (21 മുതൽ 28 വരെ)
- 06449 എറണാകുളം– ആലപ്പുഴ പാസഞ്ചർ (21 മുതൽ 28 വരെ)
- 06452 ആലപ്പുഴ–എറണാകുളം പാസഞ്ചർ (21 മുതൽ 28 വരെ)
- 06444 കൊല്ലം–എറണാകുളം മെമു (22 മുതൽ 28 വരെ)
- 06443 എറണാകുളം–കൊല്ലം മെമു (22 മുതൽ 28 വരെ)
- 06451 എറണാകുളം–കായംകുളം പാസഞ്ചർ (25 മുതൽ 28 വരെ)
- 06450 കായംകുളം–എറണാകുളം പാസഞ്ചർ (25 മുതൽ 28 വരെ)
- 16791 തിരുനൽവേലി–പാലക്കാട് പാലരുവി (27ന് തിരുനൽവേലിയിൽ നിന്ന്)
- 20 16792 പാലക്കാട്–തിരുനൽവേലി പാലരുവി (28)
- 06431 കോട്ടയം–കൊല്ലം പാസഞ്ചർ (29 വരെ)
ഇന്ന് റദ്ദാക്കിയവ
- 06449 എറണാകുളം– ആലപ്പുഴ പാസഞ്ചർ
- 06452 ആലപ്പുഴ–എറണാകുളം പാസഞ്ചർ
- 16649 മംഗളൂരു–നാഗർകോവിൽ പരശുറാം
- 16650 നാഗർകോവിൽ–മംഗളൂരു പരശുറാം
- 12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി
- 16327 പുനലൂർ–ഗുരുവായൂർ
- 16328 ഗുരുവായൂർ–പുനലൂർ
- 06431 കോട്ടയം–കൊല്ലം പാസഞ്ചർ
ഭാഗികമായി റദ്ദാക്കിയവ
- 16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്
- 16325/16326 നിലമ്പൂർ– കോട്ടയം–നിലമ്പൂർ എക്സ്പ്രസ്
ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്നവ
17229 തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി
17230 സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി
12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള
16382 കന്യാകുമാരി–പുണെ ജയന്തി ജനത
12623 ചെന്നൈ – തിരുവനന്തപുരം മെയിൽ ‘
16525 കന്യകുമാരി – ബെംഗളൂരു ഐലൻഡ്
16526 ബെംഗളൂരു – കന്യകുമാരി ഐലൻഡ്
16312 കൊച്ചുവേളി – ശ്രീഗംഗാനഗർ
Also Read: ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്