പ്രതിരോധ മേഖലയിൽ 22000 കോടി രൂപയുടെ കരാർ ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു. അത്യാധുനിക ഹെലികോപ്റ്റർ അടക്കം കൈമാറും. നേരത്തെ ഇത് സംബന്ധിച്ച ധാരണ ആയിരുന്നെങ്കിലും ഇപ്പോളാണ് ഔദ്യോഗികമായി ഒപ്പുവെച്ചത്. ഇന്ധനം, മരുന്നുകളുടെ സുരക്ഷ, മാനസികാരോഗ്യം തുടങ്ങിയ മേഖലയിലും സഹകരണം ഉറപ്പാക്കും. വാണിജ്യ പ്രതിരോധ mമേഖലയിലും ഭീകരവാദത്തിനെതിരെയും ഒന്നിച്ച് പോരാടുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി