Pravasimalayaly

22,842 കോടി, രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ കേസില്‍ എബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡിനെതിരെ സിബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 22,842 കോടി രൂപ വഞ്ചിച്ചെന്ന പരാതിയില്‍ കേസെടുത്ത് സിബിഐ. എബിജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിനും അന്നത്തെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഋഷി കമലേഷ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെയുമാണ് കേസ്.

ബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തസ്വാമി, ഡയറക്ടര്‍മാരായ അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നെവെറ്റിയ എന്നിവര്‍ക്കും മറ്റൊരു കമ്പനിയായ എബിജി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കേസുണ്ട്.

സിബിഐ റജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണിത്. ഇന്ത്യന്‍ ശിക്ഷാ നിയമവും അഴമതി നിരോധന നിയമവും പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, ചതി, ക്രിമിനല്‍ വിശ്വാസ വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version