Sunday, January 19, 2025
HomeNewsKeralaദിലീപിനെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ലിബര്‍ട്ടി ബഷീര്‍,തെറ്റായ പ്രചരണം നടത്തി അപമാനിച്ചു

ദിലീപിനെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ലിബര്‍ട്ടി ബഷീര്‍,തെറ്റായ പ്രചരണം നടത്തി അപമാനിച്ചു

കൊച്ചി:ദിലീപിനെതിരെ മാനനഷ്ട കേസുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ താന്‍ തെറ്റായ പ്രചരണം നടത്തി എന്ന് ദിലീപ് പ്രചരിപ്പിച്ചിരുന്നെന്ന് ലിബര്‍ട്ടി ബഷിര്‍ ആരോപിക്കുന്നു.

ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണം. അല്ലാത്തപക്ഷം 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണു ലിബര്‍ട്ടി ബഷീര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചത്. 10 ദിവസത്തിനകം ഒരു ദേശീയ മാധ്യമത്തിലൂടെ മാപ്പു പറയണം. അല്ലാത്ത പക്ഷം മാനനഷ്ട കേസുമായി മുന്നോട്ട് പോകും എന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments